Hi quest ,  welcome  |  to kadaltheeram

ഉള്ളം കൈയ്യിലെ വിശുദ്ധഗ്രന്ഥം............

Written By കടൽത്തീരം on Wednesday, 13 November 2013 | 02:10

ഉള്ളം കൈയ്യിലെ വിശുദ്ധ ഖുർ‌ആൻ
6666 ആയത്തുകളും 114 സൂറത്തുകളും 86430 വാക്കുകളും 323760 അക്ഷരങ്ങളുമുള്ള വിശുദ്ധഖുർ‌ആൻ ലോകത്ത് എന്നും അത്ഭുധം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു. നനോട്ടെക്നോളജിയുഗത്തിൽ എല്ലാം ചെറുതാക്കിയെങ്കിലും വിശുദ്ധ ഖുർ‌ആൻ അതിന്റെ ഏല്ലാപ്രൌഡിയോടുകൂടി നാനോവൽക്കരിക്കപ്പീട്ട ഏകമത ഗ്രന്ഥമാണ്.


ഒരു വള്ളിക്കോ പുള്ളിക്കോ വെത്യസമില്ലാത്ത ഈ നാനോ ഖുർ‌ആൻ 2 ഇഞ്ച് നീളവും
½ ഇഞ്ച്‌ വീതിയും 604 പേജുകളിലുമായി പ്രിന്റ് ചെയ്‌തതാണ്.യൂറോപ്പിൽ പലരുടെയും ഇസ്ലാം അശ്ലേശത്തിന് നാനോ ഖ്ർ‌ആൻ കാരണമായിട്ടുണ്ട്.






കിൽത്താൻ ദ്വിപ് സ്വദേശി ശ്രീ ഹാഫിസ് മുഹമ്മദ് നവാസിന്റെ ശേകരണത്തിലാ‍ണ് ഈ ഖുർ‌ആൻ സുക്ഷിട്ടുള്ളത്.തന്റെ വിദേശയത്രാവേളയിൽ ലണ്ടനിലെ ഓക്സ് ഫോർഡിൽ നിന്നാണ് ഈ നാനോ ഖുർആൻ പർചേയ്‌സ് ചെയ്‌തിരിക്കുന്നത്..
02:10 | 0 comments

ആന്ത്രോത്തിൽ നിന്നും കൊണ്ട് വന്ന ഇറച്ചിയിൽ പുഴു

കിൽത്താൻ: ആന്ത്രോത്തിൽ നിന്നും ഇവിടെ ഇറക്കുമതിചെയ്ത പശു ഇറച്ചിയിൽ പുഴു കണ്ടതിനെ തുടർന്നു സ്ഥലത്തെ മെഡിക്കൽ ഇൻസ്പെക്ടർ ഇടപെട്ടു. ഇറച്ചി വാങ്ങിച്ചവർക്ക് പണം തിരികെ നൽകാനും കേടായ് ഇറച്ചി നശിപ്പിക്കാനും ഇദ്ദേഹം ഉത്തരവിട്ടു. നാട്ടുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്ദ്യോഗസ്തർ ഇടപെടുകയായിരുന്നു. ഇത് കഴിച്ച പലർക്കും അസുഖം പിടിപെട്ടിരുന്നു. ആന്ത്രോത്തിൽ നിന്നും ബോട്ടിൽ കൊണ്ട് വന്നതാണിവ.
02:08 | 0 comments

സിൻഡിക്കേറ്റ് ബങ്ക് മിസ്സ്ഡ് കാൾ ബാങ്കിങ്ങ് സർവ്വീസ് ആരംഭിച്ചു.

എല്ലാദ്വീപുകളിലും ബ്രാഞ്ചുള്ള സിൻഡിക്കേറ്റ് ബാങ്ക് പുതുതായ് ആരംഭിച്ച ഒരു സർവ്വീസാണ് മിസ്സ്ഡ് കാൾ ബങ്കിങ്ങ്. ഇത് വഴി ഒരു മിസ്സ് കോളിലൂടെ നിങ്ങളുടെ അക്കൌണ്ടിലുള്ള ബാലൻസ് അറിയാൻ സാധിക്കും. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കിൽ റജിസ്റ്റർ ചെയ്യണം(ഇത് ഒരു പ്രാവശ്യം മാത്രമേ ചെയ്യേണ്ടതുള്ളു).നിങ്ങളുപയോഗിക്കുന്ന മൊബൈൽ നമ്പർ ബാങ്കിൽ റജിസ്റ്റർ ചെയതതാവണം

Type SREG <Customer ID> and send it to either 56767 or 09664552255

example SREG 12345678

 അതിനു ശേഷം നിങ്ങളുടെ മൊബൈലിൽ നിന്നും 09664552255 ലേക്ക് ഒരു മിസ്സ്ഡ് കോൾ ചെയ്യുക. നിങ്ങളുടെ ബാലൻസ് ഒരു എസ് എം എസ് ആയിട്ട് ലഭിക്കും.
നിങ്ങൾക്ക് ഒന്നിൽകൂടുതൽ അക്കൌണ്ട് ഒരേ ഐഡിയിലുണ്ടെങ്കിൽ ഡിഫൌൾട്ട് അക്കൌണ്ട് സെറ്റ് ചെയ്യുന്നതിനു താഴെ തന്നിരിക്കുന്ന ഫോർമാറ്റിൽ എസ് എം എസ് ചെയ്യുക
SACC <Customer ID> <Account Number> and send it to either 56767 or 09664552255

കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി ബന്ദപ്പെടുക
02:06 | 0 comments

സാഹിത്യസമ്മേളനം

കിൽത്താൻ;-ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘത്തിന്റെ വാർഷികാഘോഷം നവംബർ 1,2,തിയതികളിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.ദ്വീപിലെ പരംപരാഗതകഥാവട്ടത്തിന്റെ പുനരുദ്ധാരണത്തിന് ലക്ഷ്യംവെക്കുന്ന കീളാവാക്കൂട്ടം സാംസ്കാരിക സെമിനാർ ,കിൽത്താനിലെ പാട്ടുകാരൻ റിയലിറ്റിഷോ ;സാഹിത്യസമ്മേളനം കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
02:03 | 0 comments

എൻ സി പി സമരത്തിലേക്ക്

കിൽത്താൻ;- കിൽത്താൻ പഞ്ചായത്ത് ലേബേഴ്സിനെ എടുക്കുന്നതിൽ കാണിക്കുന്ന അലംബാവം ചൂണ്ടിക്കാട്ടിയാണ് എൻ സി പി ഇന്ന് രാവിലെതൊട്ട് ഉപരോധസമരം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ജാതയായി നീങ്ങിയ പ്രവർത്തകരെ പഞ്ചായത്തോഫീസിന്റെ 100 മീറ്റർ അകലെവെച്ച് പോലീസ് തടഞ്ഞിരുന്നു തുടർന്ന് പോലീസ് വലയംബേദിച്ച് നീങ്ങിയ എൻ സി പി പ്രവർത്തകർ പഞ്ചായത്തോഫീസിന്റെ മുമ്പിൽകുത്തിയിരുന്ന് ഉപരോധ സമരം തുടങ്ങി പഞ്ചായത്തിന്റെ രണ്ടാപീസുകളിലേക്കും ജീവനക്കാരെ കയറാൻ അനുവധിക്കാതെയാണ് കുത്തിയിരിപ്പ് ഉപരോധം നടത്തിയത്.തുടർന്ന് BDO നടത്തിയ അനുരഞ്ജനത്തിനൊടുവിൽ ചെയർപേഴ്സണും എക്സിക്കുട്ടീവ് ഓഫീസറും സ്തലത്തില്ലാത്തത്കൊണ്ട് അവരെത്തിക്കഴിഞ്ഞാ‍ൽ ഈ കാര്യം ചർച്ച ചെയ്യാമെന്നുള്ള ഉറപ്പിന്മേൽ തൽകാലം സമരം നിർത്തിവെക്കാനും തീരുമാനിച്ചു.

02:02 | 1 comments

കൂരിക്കുഴിയെ നിലക്ക്നിറ്ത്താൻ എ പി.ഉസ്താദും പേരോടും പോന്മളയും തയ്യാറാവണം

ലക്ഷദ്വീപിലെ ആന്ദ്രോത്ത് സോധേഷിയും കൂരിക്കുഴി സ്വലാത്ത് തട്ടിപ്പ് പ്രതിയുമായ സൈനുദീൻ സഖാഫിയെ നിലക്ക് നിർതാൻ പ്രസ്ഥാന നേതാക്കൾ തയ്യാറാവണം ശാന്തശീലരും സൌഹ്രധപ്രേമികളുമായ ദീപ്ജനതയെ തമ്മിലടിപ്പിക്കാനും ദീപിലെ മണ്മറഞ്ഞ മഹത്തുക്കളെ കരിവാരിത്തേക്കാനും മാത്രം ശീലിച്ച കൂരിക്കുഴി താൻ നബി കുടുംബമാണെന്ന് കൊട്ടികൊഷിച്ചാണ് കേരളത്തിൽ തട്ടിപ് നടത്തുന്നത് ഇത്തരം ആളുകളെ സുന്നി പ്രസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് കാരിയബോധമുള്ള സമൂഹത്തിനു നാണക്കെടാണ് ഒരുകാലത്ത് സുന്നി കൈരളിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച പെരുമുകം മർഹൂം സൈനുദീൻ മുസ്ലിയാരെ പോലും പരസ്യമായി വിമർശിക്കാൻ ദൈര്യംകാണിച്ച കൂരിക്കുഴി മലബാറിലെ മുസ്ലിംകൾക്ക് എന്നും നാണക്കേടാണ് അബ്ബ്യസ്ഥ വിദ്ദ്യരായ ദ്വീപ്‌നിവാസികൾഎന്നോപുറംതള്ളിയകൂരിക്കുഴി എന്ന മാലിന്ന്യം സമുദായ നേതാക്കൾ ഇനിയും പേറണോ? ******by ഹാഫിസ് നാലകം
02:01 | 0 comments

“കിൽത്താൻ ദ്വീപിലെ പാട്ടുകാരൻ“ സംഗീത റിയാലിറ്റി ഷോ



കിൽത്താൻ: ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി “കിൽത്താൻ ദ്വീപിലെ പാട്ടുകാരൻ“ റിയാലിറ്റി ഷോ  01/11/2013  നു ജീലാനി ബീച്ച് പരിസരത്ത് സംഘടിപ്പിച്ചു. ജഡ്ജിങ്ങ് പാനലിൽ പ്രശസ്ത മാപ്പിളപാട്ട് രചയിതാവ് അഷറഫ് പാലപ്പെട്ടി, കെ.സി കരീം, തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നു. കിൽത്താനിലെ കലാപ്രേമികൾക്ക് ആസ്വാദനമേകികൊണ്ട് ഷബീറലി ആദ്യ ഗാനം “മിഅറാജ് രാവിലെ കാറ്റെ.........” എന്ന ഗാനം ആലപിച്ചു തുടർന്ന് മറ്റ് മത്സരാർഥികൾ ഗാനം ആലപിച്ചു.
01:46 | 0 comments

ഇന്ത്യയില്‍നിന്ന് 630 കോടിയുടെ മഞ്ഞച്ചൂര കടത്തുന്നു | madhyamam

ഇന്ത്യയിൽ നിന്നും 630 കോടിയുടെ യെല്ലൊഫിൻ ചൂര കടത്തുന്നതായ് മാധ്യമം റിപ്പോറ്ട്ട്. കൂടുതൽ വായിക്കാനാ‍യി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇന്ത്യയില്‍നിന്ന് 630 കോടിയുടെ മഞ്ഞച്ചൂര കടത്തുന്നു | madhyamam
01:46 | 0 comments

കിൽത്താൻ ഹോസ്പിറ്റലിലെ ജനറേറ്റർ ഉദ്ഘാടനം ചെയ്ത ഫൌണ്ടേഷൻ സ്റ്റോൺ അലങ്കോലമായ നിലയിൽ

കിൽത്താൻ ഗവർണ്മെന്റ് ആശുപത്രിയിലെ ജനറേറ്റർ ഉദ്ഘാടനം ചെയ്തത് ആലേഖനം ചെയ്ത് ഫൌണ്ടേഷൻ സ്റ്റോൺ അലങ്കോലമായ നിലയിൽ. കേന്ത്ര മന്ത്രി ശ്രീ അജയ് മകൈൻ ഉദ്ഘാടനം ചെയ്തതാണ് ഇത്.

ഫൌണ്ടേഷൻ സ്റ്റോൺ- ഫോട്ടോ:ഷാഫി
01:45 | 0 comments
Related Posts Plugin for WordPress, Blogger...

Blog Archives

More News